റോഡപകടങ്ങളുണ്ടായാൽ ഇനി വിളിക്കാൻ ഒറ്റ നമ്പർ: 9188 100 100

ambulance

തിരുവനന്തപുരം∙ ചികിൽസ കിട്ടാതെ മരിച്ച മുരുകന്റെ അവസ്ഥ ഇനിയാർക്കുമുണ്ടാകില്ല. കേരളത്തിലെവിടെയും റോഡപകടങ്ങളുണ്ടായാൽ ഇനി വിളിക്കാൻ ഒറ്റ നമ്പർ: 9188–100–100.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണു വിദേശമാതൃകയിൽ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് (TRI) എന്ന പേരിൽ അത്യാധുനിക ട്രോമ കെയർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തോളം ആംബുലൻസുകൾ ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പദ്ധതി ഉദ്ഘാടനം ചെയ്യും.