ജിഷ്ണു പ്രണോയി കേസിലെ സാക്ഷിക്കു വധഭീഷണി

നാദാപുരം(കോഴിക്കോട്)∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസാക്ഷി കെ.കെ. ശ്രീജിത്തിനു  വധഭീഷണിയെന്നു പരാതി. 

അർധരാത്രി ഫോണിൽ വിളിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായാണ് ശ്രീജിത്ത് വളയം പൊലീസിൽ പരാതി നൽകിയത്. 

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സഹോദരനായ തന്നെ വളയം അങ്ങാടിയിൽവച്ച് വകവരുത്തുമെന്നാണ് പവി എന്നയാൾ‌ പറഞ്ഞതെന്നും തന്റെ അമ്മയെയടക്കം അധിക്ഷേപിച്ചതായും ശ്രീജിത്ത് പരാതിപ്പെട്ടു.