തീവ്രവാദം അനുവദിക്കരുതെന്ന് കാന്തപുരം

kanthapuram-aboobacker-musaliar

ന്യൂഡൽഹി∙ ഭരണഘടനാവിരുദ്ധ പ്രവർത്തനം കൊണ്ടു പ്രയോജനമില്ലെന്നു പറഞ്ഞു തന്നെയാണു പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ ചെറുക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. തീവ്രവാദ പ്രവർത്തനം അനുവദിക്കരുത്. നിരോധിച്ചിട്ടാണോ നിരുൽസാഹപ്പെടുത്തിയാണോ ഇതു നടപ്പാക്കേണ്ടതെന്നു സർക്കാർ തീരുമാനിക്കണം.

ഇന്ത്യയിൽ മുസ്‌ലിംകൾക്കു ജീവിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. തടസ്സം വന്നാൽ നിയമത്തിനുള്ളിൽ നിന്നു കൂട്ടമായി ചോദ്യംചെയ്യാം. അല്ലാതെ, ഒരു വിഭാഗം ശരിയത്ത് നിയമവുമായി വന്നാൽ മറ്റു മതങ്ങൾ അവരുടെ നിയമവുമായി വരും. ഇത്തരം സംഘടനകളും രൂപവും ശരിയല്ല. സുന്നി സംഘടനകൾ കാലങ്ങളായി ഇവിടെ പ്രവർത്തിക്കുന്നു. മതത്തിന്റെ പേരു പറഞ്ഞ് ആരെങ്കിലും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം മതത്തിനില്ലെന്നും അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു.