നാദാപുരം (കോഴിക്കോട്) ∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിനെത്തിയ സിബിഐ സംഘം അന്വേഷണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി മടങ്ങി. ജിഷ്ണുവിന്റെ മാതാപിതാക്കളിൽനിന്നു വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ എത്തിയത്.
ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ നാട്ടുകാരുൾപ്പെടെ 13 പേരിൽനിന്നാണ് സിബിഐ വിവരങ്ങൾ ശേഖരിച്ചത്.