മെഡിക്കൽ മോപ് അപ്: പുനഃക്രമീകരിച്ച മോപ് അപ് കൗൺസലിങ് ഇന്നും നാളെയും; 93 പേർ ഒഴികെയുള്ളവർ എത്തണം

തിരുവനന്തപുരം/ന്യൂഡൽഹി ∙ നാലു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ശേഷിക്കുന്ന എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കായി പ്രവേശനപരീക്ഷാ കമ്മിഷണർ ഇന്നും നാളെയുമായി വീണ്ടും മോപ് അപ് കൗൺസലിങ് (സ്പോട്ട് അഡ്മിഷൻ) നടത്തുന്നു. കഴി‍ഞ്ഞ മോപ് അപ് കൗൺസലിങ്ങിൽ തൊടുപുഴ അൽ അസ്ഹർ, ഡിഎം വയനാട്, ഒറ്റപ്പാലം പി.കെ ദാസ്, വർക്കല എസ്‌ആർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലും കോഴ്സുകളിലും പ്രവേശിപ്പിക്കേണ്ടി വരും. 

കഴിഞ്ഞ തവണ മറ്റു കോളജുകളിൽ പ്രവേശനം നേടിയ 93 വിദ്യാർഥികൾ ഒഴികെയുള്ളവരാണ് ഇന്നെത്തേണ്ടത്. പ്രവേശനം ഉറപ്പിച്ച 93 പേരുടെ പട്ടിക പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.