Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം: നിലപാടിൽ മാറ്റമില്ലെന്ന് ക്ലീമീസ് ബാവാ

Cardinal-Mar-Baselios-Cleemis-Catholica-Bava കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ.

ദുബായ് ∙ ട്രാൻസ്ജെൻഡേഴ്സിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും വിവാഹം എന്ന കൂദാശ അവർക്കു ദേവാലയത്തിൽ വന്നു സ്വീകരിക്കാം എന്നതല്ല സഭയുടെ നിലപാടെന്നു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ‍ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ മനോരമയോടു പറഞ്ഞു. 

സഭയെ സംബന്ധിച്ചു വിവാഹമെന്നതു പുരുഷനും സ്ത്രീയുമായുള്ള സഭാപരമായ ആത്മീയമായ ക്രമീകരണമാണ്. കൂദാശ എന്ന അർഥത്തിൽ അതിൽ മാറ്റമുണ്ടാകില്ല. സിവിൽ നിയമം പോലെയല്ല കൂദാശ സംബന്ധിച്ചു സഭയുടെ നിലപാട്. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാർമികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ മാറ്റിനിർത്താൻ സഭയ്ക്കാകില്ല. അവർക്കു ദേവാലയത്തിൽ വന്നു മറ്റു കൂദാശകൾ സ്വീകരിക്കാം. എന്നാൽ ദേവാലയത്തിൽ വന്നു വിവാഹിതരാകാം എന്ന ഇളവ് ലഭിക്കുന്നില്ല - ബാവാ പറഞ്ഞു.