Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി നിവൃത്തികേടുകൊണ്ട് അംഗീകരിക്കുന്നു: ബാലകൃഷ്ണപിള്ള

കോട്ടയം ∙ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നിവൃത്തികേടുകൊണ്ട് അംഗീകരിക്കുകയാണെന്നു കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള. വിധി വിശ്വാസ പ്രമാണങ്ങൾക്ക് എതിരാണെങ്കിലും അംഗീകരിക്കുന്നു. ഈ വിധി മറ്റു മതവിശ്വാസങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസി(ബി)ന്റെ ജന്മദിന സമ്മേളനം ഒക്ടോബർ 9നു രാവിലെ 10ന് തിരുവനന്തപുരം പാ‍ർട്ടി ഓഫിസ് ആസ്ഥാനത്തു നടക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എൽഡിഎഫുമായി ചേർന്നു പ്രവർത്തിക്കുകയാണ്. ഇടതുമുന്നണി പ്രവേശനം സാങ്കേതികമായി നടന്നിട്ടില്ലെന്നേയുള്ളൂ. ഞങ്ങൾക്കു മന്ത്രിസ്ഥാനം വേണ്ട. ലോക്സഭാ സീറ്റും വേണ്ട. കേരള കോൺഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമാണെന്നും യോജിക്കാവുന്ന മേഖലകളിൽ പാർട്ടികൾ ഒന്നിച്ചു പ്രവർത്തിക്കുമെന്നും പാർട്ടി വർക്കിങ് ചെയർമാൻ പി.എം.മാത്യു, സെക്രട്ടറി അയർക്കുന്നം രാമൻനായർ എന്നിവർ അറിയിച്ചു.