പരുമല പെരുന്നാളിന് ഇന്നു തുടക്കം

പരിശുദ്ധ പരുമല തിരുമേനി

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓർമപ്പെരുന്നാളിന് ഇന്നു കെ‍ാടിയേറും. 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും.

തീർഥാടന വാരാഘോഷം 3ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് 10.30ന് അഖില മലങ്കര ബസ്‌ക്യാമ്മ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 29ന് 2.30ന്  സഭയുടെ വിവാഹസഹായ വിതരണ സമ്മേളനം  കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സഹായം വിതരണം ചെയ്യും. പെരുന്നാൾ ദിവസമായ 2ന് 8.30ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.

തിരുവല്ലയിൽ 2ന് പ്രാദേശിക അവധി

പത്തനംതിട്ട ∙ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 2ന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.