കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെടില്ല: മന്ത്രി

വി.എസ്. സുനിൽകുമാർ

പാലക്കാട് ∙  കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെടില്ലെന്നും അതു ലഭ്യമാക്കാൻ നടപടി ആരംഭിച്ചതായും മന്ത്രി വി.എസ്.സുനിൽകുമാർ. നടപടികൾ താൻ നേരിട്ടു നിരീക്ഷിക്കും. മുൻ സീസണുകളിലെ വിഷയം ഉൾപ്പെടെ പരിശേ‍ാധിച്ചു ആവശ്യമായ നടപടി സ്വീകരിക്കും. കാലതാമസമില്ലാതെ ഓരേ‍ാ നെൽക്കർഷകനും ഇൻഷുറൻസ് ലഭിക്കുന്ന വിധത്തിലായിരിക്കും സംവിധാനം. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ വകുപ്പ്, കേന്ദ്ര ഒ‍ാഫിസിലെ ഒരു ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. തൃശൂർ അടക്കം മറ്റു ചില ജില്ലകളിലും ഈ പ്രശ്നത്തിൽ നടപടി സ്വീകരിക്കും.

ഔദ്യേ‍ാഗിക സംവിധാനത്തിലെ അപാകത കാരണം കർഷകർക്കു ആനുകൂല്യം നഷ്ടപ്പെടാൻ അനുവദിക്കില്ല. കേന്ദ്ര കാലാവസ്ഥ വിള ഇൻഷുറൻസ് പ്രശ്നം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള നെൽക്കർഷകർക്കു സംസ്ഥാന വിള ഇൻഷുറൻസ് നഷ്ടപ്പെടുന്ന കാര്യം മനേ‍ാരമ റിപ്പേ‍ാർട്ടു ചെയ്തിരുന്നു.

ഇതിനിടെ, മുടങ്ങിക്കിടക്കുന്ന 5 സീസണിലെ വിള ഇൻഷുറൻസിൽ പ്രളയക്കെടുതിയിലെ ഒരു കേ‍ാടി രൂപയുടെ ആനുകൂല്യം അടിയന്തരമായി വിതരണം ചെയ്യാൻ അധികൃതർ നീക്കം തുടങ്ങി. ആദ്യ 4 സീസണിലെ വീഴ്ചയിൽ തങ്ങൾക്കു ഉത്തരവാദിത്തമില്ലെന്നാണ് ഉദ്യേ‍ാഗസ്ഥരുടെ നിലപാട്. അതിൽ തീരുമാനമെടുക്കേണ്ടതു ഡയറക്ടറേറ്റാണ്. ഓരേ‍ാ പേ‍ാളിസിയും വേർതിരിച്ചു പരിശേ‍ാധിച്ചശേഷം, നാശനഷ്ടം സംബന്ധിച്ച റിപ്പേ‍ാർട്ട് തയാറാക്കുന്നതുൾപ്പെടെ ജേ‍ാലികൾ തീർക്കേണ്ടതുണ്ട്. ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ സ്ഥിരം ഉദ്യേ‍ാഗസ്ഥനില്ലാത്ത അവസ്ഥയുണ്ട്. മറ്റു വിളകളുടെ ഇൻഷുറൻസ് ആനുകൂല്യവും കിട്ടാത്ത അവസ്ഥയുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു.