ബിനാലെ ചിത്രകാരിക്ക് ക്യൂബയിൽ മോചനം

കൊച്ചി∙ ക്യൂബയിൽ തടവിലായിരുന്ന ചിത്രകാരി താനിയ ബ്രിഗുവേര ജയിൽമോചിതയായി. പക്ഷേ, വീസ ലഭിക്കാത്തതിനാൽ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനിടയില്ല. അതേസമയം, കലാകാരന്മാർക്കെതിരെ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ക്യൂബൻ സർക്കാരിനോടു ശക്തമായി പ്രതിഷേധിക്കാൻ താനിയയുടെ നേതൃത്വത്തിൽ തയാറെടുക്കുകയാണ്. താനിയയുടെ സന്ദേശം ബിനാലെ വേദിയിലെത്തുമെന്ന് സംഘാടകർക്കു വിവരം ലഭിച്ചിട്ടുണ്ട്.