സവർണരുടെയും അവർണരുടെയും ആളല്ലെന്നു ബാലകൃഷ്ണപിള്ള

ആർ. ബാലകൃഷ്ണ പിള്ള

കട്ടപ്പന ∙ സവർണരുടെയും അവർണരുടെയും ആളല്ല താനെന്നും ജനങ്ങൾക്കൊപ്പമാണു പ്രവർത്തിക്കുന്നതെന്നും കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. ഇതു സംബന്ധിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു പിള്ളയുടെ പ്രതികരണം.

വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. എൻഎസ്എസുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എൻഎസ്എസ് എക്കാലവും സമദൂര നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു മുതൽ താൻ ഇടതുപക്ഷത്തിനൊപ്പമുണ്ട്. ഇപ്പോഴുണ്ടായത് സാങ്കേതിക നടപടിക്രമം മാത്രമാണ്. വനിതാ മതിൽ സർക്കാരിന്റെ സംരംഭമാണ്. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷമെന്നും, സ്ത്രീ വിരുദ്ധതയും സവർണ മേധാവിത്വവും ഉള്ളവർ മുന്നണിയിൽ വേണ്ടെന്നുമായിരുന്നു വിഎസിന്റെ പരാമർശം.