തിരുവനന്തപുരം∙ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഡാർക് നെറ്റിലെ നിരന്തര നിരീക്ഷണവും വിവരച്ചോർച്ച തടയലുമാണ് എട്ടംഗം സംഘത്തിന്റെ ദൗത്യം. സുരക്ഷാമാർഗങ്ങൾ രൂപീകരിക്കാനായി രണ്ടിന് എല്ലാ ബാങ്കുകളുടെയും അടിയന്തിരയോഗവും പൊലീസ് വിളിച്ചു. എഡിജിപിമാർക്കടക്കം കൂടുതൽ പരിശീലനം നൽകും. ബാങ്ക് വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള പദ്ധതി തയാറാക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.
Advertisement