കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ 760 ഗ്രാം സ്വർണം പ്രിവന്റീവ് കസ്റ്റംസ് പിടികൂടി.
മിക്സിയുടെ യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് സംഘമാണു സ്വർണം കണ്ടെടുത്തത്.
റിയാദിൽനിന്നു ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് കൊടുവള്ളി പടനിലം സ്വദേശി ഷഫീഖ് (28) ആണു പിടിയിലായത്.