സനലിന്റെ കുടുംബത്തിന് 10 ലക്ഷം

SHARE

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടതിനെ തുടർന്നു മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സനലിന്റെ ഭാര്യ വിജിക്കു ജോലി നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇവർക്കു രണ്ടു മക്കളുണ്ട്. ഹരിയാനയിൽ വാഹനാപകടത്തിൽ മരിച്ച ജവാൻ  പി.കെ. പ്രദീപിന്റെ ഭാര്യ സി. സുജിതയ്ക്കു പ്രത്യേക കേസായി പരിഗണിച്ചു മലപ്പുറം ജില്ലയിൽ എൽഡി ക്ലാർക്ക് തസ്തികയിൽ നിയമനം നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA