കൊച്ചി ∙ ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ താൻ നൽകിയ ഹർജിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എ. റഊഫ് എന്നിവരെ കക്ഷിചേർക്കാൻ വി.എസ്. അച്യുതാനന്ദൻ അപേക്ഷ നൽകി. കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് റഊഫ് പത്രസമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 2011ൽ കോഴിക്കോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. 2017 ഡിസംബർ 23നു പൊലീസ് റിപ്പോർട്ട് സ്വീകരിച്ച് മജിസ്ട്രേട്ട് കോടതി ഉത്തരവിറക്കിയതിനെതിരെ വിഎസ് നൽകിയ ഹർജിയാണു ഹൈക്കോടതിയിലുള്ളത്.