ഭീകര സംഘടനകളിൽ ചേരാൻ കൂടുതൽ യുവാക്കൾ രാജ്യം വിട്ടെന്ന് എൻഐഎ

terrorist
SHARE

കൊച്ചി ∙ രാജ്യാന്തര ഭീകര സംഘടനകളിൽ അംഗങ്ങളാകാൻ കൂടുതൽ മലയാളി യുവാക്കൾ ഇന്ത്യ വിട്ടതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‍ഐഎസിൽ ചേരാൻ മലയാളി യുവാക്കൾ രാജ്യം വിട്ട കേസിന്റെ അന്വേഷണത്തിന് ഇടയിലാണു മറ്റു ഭീകര സംഘടനകളിലേക്കും മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയത്. സംഭവത്തിൽ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് എൻഐഎ അന്വേഷണം തുടങ്ങി.

ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന സിറിയയിലേക്കാണു കൂടുതൽ പേർ കടന്നതായി സംശയിക്കുന്നത്. 2013 മുതലാണു രാജ്യാന്തര ബന്ധമുള്ള ഭീകര സംഘടനകളിലേക്കു യുവാക്കൾ ആകർഷിക്കപ്പെട്ടത്. കേരളത്തിനു പുറമേ കർണാടകയിൽ നിന്നു യുവാക്കൾ സിറിയയിൽ എത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും എൻഐഎ ചുമത്തിയിട്ടുണ്ട്.

പലപ്പോഴായി നാടുവിട്ട 7 യുവാക്കളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ പലരും സമൂഹമാധ്യമങ്ങൾ വഴി ഇപ്പോഴും വിധ്വംസക ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാനാണു നീക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA