കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിലെ 2–ാം പ്രതി ചുണങ്ങംവേലി ചാമക്കാലയിൽ ആരിഫ് ബിൻ സലീമിന്റെ (25) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.കൊലപാതകം ആസൂത്രിതമാണെന്നും പ്രതിക്കു കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ തള്ളിയത്. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റാണ് ആരിഫ് ബിൻ സലിം.ആസൂത്രണത്തിൽ പങ്കാളിയായ സലീം കൊല നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിനു ശേഷം കൂട്ടു പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തി.കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്തു ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അഭിമന്യു വധം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
SHOW MORE