വിമാനത്താവള നടത്തിപ്പ്: കമ്പനി പ്രതിനിധികളെ ജീവനക്കാർ തടഞ്ഞു

SHARE

തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവള നടത്തിപ്പു സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിന്റെ ടെൻഡർ നടപടികൾക്കു മുന്നോടിയായി ചർച്ചയ്ക്കെത്തിയ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളെ വിമാനത്താവളത്തിലെ ഒരു വിഭാഗം ജീവനക്കാർ തടഞ്ഞു. ഡയറക്ടറുടെ ഓഫിസിനു മുന്നിൽ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നു കമ്പനി പ്രതിനിധികൾ ചർച്ച പാതിവഴിയിൽ നിർത്തി മടങ്ങി.

ഇന്നലെ രാവിലെ 11 മണിയോടെയാണു രാജ്യാന്തര കമ്പനിയായ ജിഎംആർ പ്രതിനിധികൾ ഡയറക്ടറുമായി ചർച്ച നടത്താനെത്തിയത്. നടത്തിപ്പവകാശം കൈമാറുന്നതിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി 17നു നടത്തുന്ന പ്രീ ബിഡ് യോഗത്തിനു മുന്നോടിയായി വിമാനത്താവളത്തിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചു പഠിക്കുകയായിരുന്നു ലക്ഷ്യം. വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന തിരുവനന്തപുരം എയർപോർട്ട് പ്രൊട്ടക്‌ഷൻ ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA