ഉദ്ഘാടന വേദിയിൽ മന്ത്രിക്കുനേരെ ബിജെപിയുടെ കരിങ്കൊടി

black-flag
SHARE

മുളന്തുരുത്തി (കൊച്ചി) ∙ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ മുളന്തുരുത്തിയിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ വാർഡ് ഉദ്ഘാടന വേദിയിലായിരുന്നു പ്രതിഷേധം. ഉദ്ഘാടനത്തിനു മന്ത്രി എഴുന്നേൽക്കവേ 2 ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു വേദിയിലേക്കു പാഞ്ഞടുക്കുകയായിരുന്നു. ഒരാൾ വേദിയിൽ കയറിയും പ്രതിഷേധിച്ചു.

പൊലീസ് ഉടൻ ഇരുവരെയും കീഴടക്കി കസ്റ്റഡിയിലെടുത്തു. ഉദ്ഘാടനത്തിന് ഒരുക്കിയ നിലവിളക്കുൾപ്പെടെ നിലത്തുവീണു. സംഭവത്തിൽ ബിജെപി പ്രവർത്തകരായ വെട്ടിക്കൽ പള്ളിയാരക്കാപ്പിൽ ജിജോ ജോയി (30), ആമ്പല്ലൂർ കാമട്ടത്തുപാറ നിഖിൽ സജീവൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA