ശബരിമലയിലെ സുരക്ഷ ശക്തമാക്കും: ‍ഡിജിപി

കോട്ടയം∙ ശബരിമലയിലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തീർഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ബെഹ്റ പറഞ്ഞു.വാഹനങ്ങൾ കടത്തിവിടാൻ നിയന്ത്രണം ഉണ്ടായിരുന്നതു കൊണ്ട് പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു പ്രധാന വെല്ലുവിളികളിലൊന്ന്.

ഹർത്താലുമായി ബന്ധപ്പെട്ട് വ്യാപക അക്രമം അഴിച്ചു വിട്ടവർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ അക്രമം നടത്തിയവരെയും മാധ്യമപ്രവർത്തകരെ അക്രമിച്ച പ്രതികളെയും ഉടൻ പിടികൂടുമെന്നും ബെഹ്റ പറഞ്ഞു.