ശബരിമല • അയ്യപ്പന്റെ ഹിതമെന്താണോ അതാണു ശബരിമലയിൽ നടക്കുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇത്തവണ തീർഥാടനകാലം കടന്നുപോയത്. പ്രളയവും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചു മണ്ഡല-മകരവിളക്ക് ഉത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു.
12 വർഷക്കാലം കേസ് നടത്തിയവർ തന്നെ രാഷ്ട്രീയലാഭത്തിനു വേണ്ടി ശബരിമലയെ പ്രതിഷേധ വേദിയാക്കി. ശബരിമലയിൽ കുഴപ്പങ്ങളാണെന്ന കുപ്രചാരണം കേരളത്തിനകത്തും പുറത്തും നടത്തിയെന്നും മന്ത്രി പറഞ്ഞു.