മനോരമ മഹാമേള: ആദ്യ കാർ ശാന്തകുമാരിക്ക്

manorama-mahamela-winner
SHARE

തിരുവനന്തപുരം ∙ മലയാള മനോരമ ‘മഹാമേള’ സമ്മാന പദ്ധതിയിൽ ആദ്യ കാർ പൂജപ്പുര പാലസ് വ്യു റോഡിൽ ഗീതാലയത്തിൽ ശാന്തകുമാരി(59)ക്ക്. ഗവ. പ്രസ് റിട്ട ജീവനക്കാരിയാണ്. ശാന്തകുമാരിയുടെ ചെറുമകൻ പ്രണവ് പഠിക്കുന്ന വട്ടിയൂർകാവ് സരസ്വതി വിദ്യാലയത്തിൽ അടുത്ത ദിവസം സംഘടിപ്പിക്കുന്ന ചടങ്ങിൽ കാർ കൈമാറും. ഒന്നരക്കോടിയുടെ സമ്മാനങ്ങളുമായി മനോരമ ‘മഹാമേള’ പദ്ധതി ഡിസംബർ 30ന് ആണ് ആരംഭിച്ചത്. കാറുകൾ, സ്വർണനാണയങ്ങൾ, സാരികൾ എന്നിവയാണ് ഭാഗ്യശാലികളായ വായനക്കാരെ കാത്തിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA