രാജൻബാബു വിഭാഗം യുഡിഎഫിനോട് അടുക്കുന്നു

rajan-babu
SHARE

ആലപ്പുഴ ∙ എൻഡിഎ വിട്ട ജെഎസ്എസ് രാജൻബാബു വിഭാഗം യുഡിഎഫിനോട് അടുക്കുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ സജീവമെന്നാണു വിവരം. എൽഡിഎഫിലേക്കു പോകുന്നതിനേക്കാൾ യുഡിഎഫിനോടാണു പാർട്ടിയിലെ പലർക്കും താൽപര്യം. കെ.ആർ.ഗൗരിയമ്മ വിഭാഗവുമായി ലയിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ചർച്ചകൾ കാര്യമായി മുന്നോട്ടു നീങ്ങിയിട്ടില്ല.

അകന്നുമാറിയവർ ഒന്നായി ഒറ്റ ജെഎസ്എസ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഏതു മുന്നണിയിൽ പ്രവർത്തിക്കണമെന്ന കാര്യത്തിലാണു യോജിപ്പിൽ എത്താത്തത്. ഗൗരിയമ്മയുടെ അഭിപ്രായം പുറത്തു വന്നിട്ടില്ല. മുന്നണി ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സ്ഥാനം ഉറപ്പാക്കാനാണു ശ്രമം. വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായാണു രാജൻബാബു വിഭാഗം എൻഡിഎ വിട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA