റഫാൽ: സർക്കാരിന് ഉത്തരമില്ലെന്ന് ജയ്റാം രമേശ്

SHARE

കോഴിക്കോട് ∙ റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രധാനമന്ത്രിക്കോ പ്രതിരോധമന്ത്രിക്കോ വ്യക്തമായ ഉത്തരമില്ലെന്നു ജയ്റാം രമേശ് എംപി. യുപിഎ സർക്കാരിന്റെ തീരുമാനത്തെ തള്ളി 126 ൽ നിന്നു 36 വിമാനങ്ങൾ മാത്രം വാങ്ങാൻ എൻഡിഎ സർക്കാർ തീരുമാനിച്ചതും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎൽ) കമ്പനിയിൽ 108 വിമാനങ്ങൾ നിർമിക്കാമെന്ന ധാരണ തള്ളി വാങ്ങുന്ന 36 വിമാനങ്ങളും ഫ്രാൻസിൽ നിർമിക്കാൻ ധാരണയായതടക്കമുള്ള ചോദ്യങ്ങൾക്കു ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

കടക്കെണിയിൽ നിൽക്കുന്ന അനിൽ അംബാനിക്കു അമിത പ്രാധാന്യം നൽകുന്നതെന്തിനെന്നും റഫാൽ വിമാനങ്ങളുടെ വില ‌എന്തുകൊണ്ട് എൻഡിഎ സർക്കാർ പൊതുസമൂഹത്തെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സെമിനാറിനെത്തിയതായിരുന്നു ജയ്റാം രമേശ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA