റാന്നി ∙ ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഹൈക്കോടതിയും സുരേന്ദ്രന്റെ ആവശ്യം തള്ളിയിരുന്നു. ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ തടയുന്നതിനു കൂട്ടുനിന്നെന്ന് ആരോപിച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന സുരേന്ദ്രന് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും 3 മാസത്തേക്കു ശബരിമലയിൽ എത്തുന്നതിനു വിലക്കുണ്ട്.