ബ്യൂട്ടി സലൂൺ വെടിവയ്പ്: നുണപരിശോധന നടത്തും

SHARE

കൊച്ചി∙ നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയ കേസിൽ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് ഒരുങ്ങുന്നു. സംഭവത്തിനു സാക്ഷികളായ ചിലരുടെ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെ തുടർന്നാണ് നുണപരിശോധന ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കുന്നത്.

കേസ് അന്വേഷണത്തിൽ പങ്കാളികളായ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം പരാതിക്കാരി ലീന മരിയ പോളിന്റെ മൊഴികൾ വീണ്ടും വിശദമായി രേഖപ്പെടുത്തും. അന്വേഷണം മുന്നേറണമെങ്കിൽ ഇവരുടെ സഹകരണം ആവശ്യമാണെന് പൊലീസ് പറഞ്ഞു.

ഇത്തരം സംഭവങ്ങളിൽ പ്രതികളും പരാതിക്കാരിയും ഒത്തുതീർപ്പായാലും അന്വേഷണം അവസാനിപ്പിക്കില്ല. പൊലീസിനു സ്വമേധയാ അന്വേഷണം തുടരാനുള്ള അധികാരമുണ്ട്.

ലീന മരിയ പോളിനോടു ചോദിച്ചറിയാനുള്ള കാര്യങ്ങളുടെ വ്യക്തമായ ചോദ്യാവലി തയാറാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇവർക്കു നോട്ടിസ് നൽകാൻ ഒരുങ്ങുന്നത്. ഒരു തവണ മൊഴി നൽകിയ ലീന പിന്നീടു പല തവണ പൊലീസ് വിളിച്ചിട്ടും ഹാജരായില്ല 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA