സേനാവിഭാഗങ്ങളിലേക്ക് കായികക്ഷമതാ പരീക്ഷ: ചർച്ച ചെയ്യാതെ പിഎസ്‌സി

psc-logo-16
SHARE

തിരുവനന്തപുരം ∙ പൊലീസ്, എക്സൈസ്, വനം, ഫയർഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ പരീക്ഷ പൊലീസിനെയോ സ്പോർട്സ് കൗൺസിലിനെയോ ഏൽപ്പിക്കുന്നതു സംബന്ധിച്ചു പഠിക്കുന്നതിനു നിയോഗിച്ച ഉപസമിതി റിപ്പോർട്ട് നൽകാത്തതിനാൽ ഈ വിഷയം പിഎസ്‌സി യോഗം ഇന്നലെ ചർച്ച ചെയ്തില്ല.

ഇത്തരമൊരു കാര്യം ഉപസമിതി നിർദേശിച്ചാൽ പോലും നടപ്പാക്കാൻ ബുദ്ധിമുട്ടായിരിക്കും.പൊലീസ് നടത്തിയ കായികക്ഷമതാ പരീക്ഷയിൽ ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നാണു നടത്തിപ്പ് പിഎസ്‌സി ഏറ്റെടുത്തത്. അതു തിരികെ നൽകുന്നതു ക്രമക്കേടിനു പിഎസ്‌സി കൂട്ടുനിൽക്കുന്നതിനു തുല്യമാകും. പിഎസ്‌സി അംഗങ്ങളിൽ കുറെപ്പേരും പിഎസ്‌സി ജീവനക്കാരുടെ സംഘടനകളും ഈ നീക്കത്തിനെതിരാണ്. ആരോപണങ്ങളെല്ലാം അവഗണിച്ചു കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും പൊലീസിനെയും സ്പോർട്സ് കൗൺസിലിനെയും ഏൽപ്പിക്കുക എളുപ്പമല്ല.

പത്തനംതിട്ട ജില്ലയിൽ പഞ്ചായത്തു വകുപ്പിൽ ഓക്സിലറി നഴ്സ് കം മിഡ്‌വൈഫ്, കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്്മെന്റ്് ഓർഗനൈസർ ഗ്രേഡ് രണ്ട് തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്,ജലഗതാഗത വകുപ്പിൽ സ്രാങ്ക്്,ലാൻഡ് യൂസ് ബോർഡിൽ അഗ്രോണമിസ്റ്റ്്,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ജനറൽ മെഡിസിൻ (ഒഎക്സ്), സീനിയർ ലക്ചറർ ഇൻ ജനറൽ മെഡിസിൻ (ഹിന്ദു നാടാർ), ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികകളിലേക്കു ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എസ്‌സി), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ വിഷ (എസ്ടി) തസ്തികകളിലേക്ക് അഭിമുഖം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്് പ്രഫസർ ഇൻ പെരിയോഡോൺടിക്സ്, ഇടുക്കി ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഫിറ്റിങ് (ഒബിസി) കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ്് ഗ്രേഡ് രണ്ട് (എസ്ഐയുസി) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്് ഉറുദു (എൽസി/എഐ) തസ്തികയിലേക്കു രണ്ടു തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവ്് മാതൃറാങ്ക്് പട്ടികയിലെ മറ്റു സംവരണ വിഭാഗത്തിനു നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA