ജോസ് കെ. മാണിയുടെ കേരളയാത്ര 24 മുതൽ

Jose-K-Mani-5
SHARE

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ഉപാധ്യക്ഷൻ ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര 24നു കാസർകോട്ട് തുടങ്ങും. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണു യാത്ര. 24 ന് 11നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ കെ.എം മാണി അധ്യക്ഷനാവും. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് ജാഥാ ക്യാപ്‌റ്റനു പതാക കൈമാറും.

ബിജെപിയുടെ വർഗീയ ഫാഷിസത്തിനും സിപിഎമ്മിന്റെ സോഷ്യൽ ഫാഷിസത്തിനും എതിരെ വിശാലമായ ജനകീയ പ്രതിരോധം രൂപപ്പെടുത്താനും പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പോർമുഖം തുറക്കാനുമാണു കേരള യാത്രയെന്നു ജോസ് കെ.മാണി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ കബളിപ്പിക്കുന്നതിനായി ആണിനെ പെണ്ണാക്കി വ്യാജരേഖ ചമച്ച സംസ്‌ഥാന സർക്കാരിന്റെ ലജ്‌ജാകരമായ നടപടികൾക്കെതിരായ വികാരം യാത്രയിൽ പ്രതിഫലിക്കും. പുതിയ കാർഷികസമരങ്ങൾ, വികസന മാനിഫെസ്‌റ്റോ എന്നിവയ്ക്കും രൂപം നൽകുമെന്നു ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ എന്നിവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA