എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ചില്ല

exam-sslc
SHARE

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒന്നിച്ചു നടത്തില്ല. എസ്എസ്എൽസി പരീക്ഷ മാർച്ച് 13 മുതൽ 28 വരെ ഉച്ചയ്ക്ക് 1.45 ന് നടത്തും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്. എസ്എസ്എൽസി പരീക്ഷ മാർച്ച് 13 മുതൽ 27 വരെ നടത്താനായിരുന്നു മുൻ തീരുമാനം.

25, 26 തീയതികളിൽ സോഷ്യൽ സയൻസ്, കണക്ക് പരീക്ഷകൾ തീരുമാനിച്ചതു മൂലം കണക്കു പഠിക്കാൻ വിദ്യാർഥികൾക്കു സമയം ലഭിക്കില്ലെന്നു പരാതി ഉയർന്നിരുന്നു. പുതിയ ടൈംടേബിൾ പ്രകാരം കണക്കു പഠിക്കാൻ ഒരു ദിവസം ലഭിക്കും. വെള്ളിയാഴ്ച പരീക്ഷയില്ല.

പുതിയ ടൈംടേബിൾ:
മാർച്ച് 13 ന് മലയാളം (ഒന്നാം ഭാഷ) പേപ്പർ ഒന്ന്,
14 - മലയാളം (ഒന്നാം ഭാഷ) പേപ്പർ രണ്ട്,
18 - ഊർജതന്ത്രം,
19 - രസതന്ത്രം,
20 - ഇംഗ്ലിഷ്,
21 - ഹിന്ദി,
25 - സോഷ്യൽ സയൻസ്,
27 - കണക്ക്,
28 - ജീവശാസ്ത്രം.

8, 9 ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആറു മുതൽ 29 വരെ തീയതികളിൽ നടത്തും. ഈ സമയത്തു തന്നെ മറ്റു ക്ലാസുകാരുടെ പരീക്ഷകളും ഉണ്ടാകുമെങ്കിലും തീയതി അന്തിമമായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA