ലോക കേരളസഭ: സമിതി പരിശോധിച്ച ശേഷം നിലപാടെന്ന് ചെന്നിത്തല

Ramesh-Chennithala-4
SHARE

തിരുവനന്തപുരം ∙ ദുബായിൽ സംഘടിപ്പിക്കുന്ന ലോക കേരളസഭാ സമ്മേളനത്തോടുള്ള പ്രതിപക്ഷ സമീപനം തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുബായിലെ സമ്മേളനത്തിനു താൻ പോകുന്നില്ലെന്നു നേരത്തെ തീരുമാനിച്ചതാണ്. ലോക കേരളസഭയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്തുള്ള നിലപാടാണത്– ചെന്നിത്തല പറഞ്ഞു.

കെ.സി. ജോസഫ്, മഞ്ഞളാംകുഴി അലി, മോൻസ് ജോസഫ് എന്നിവർ ലോക കേരളസഭയുടെയും സർക്കാരിന്റെ പ്രവാസി വകുപ്പിന്റെയും പ്രവർത്തനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് നിലപാട് തിങ്കളാഴ്ച വ്യക്തമാക്കുമെന്നും രമേശ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA