ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയെ ജനറൽ സെക്രട്ടറിയാക്കാൻ തീരുമാനമെടുത്തതു രാഹുൽ ഗാന്ധിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. യുപിക്കു പുറമെ രാജ്യത്തുടനീളം കോൺഗ്രസിന് ഊർജം പകരുന്ന ഏറ്റവും മികച്ച തീരുമാനമാണിത്. കേരളത്തിലുൾപ്പെടെ ഇതു കോൺഗ്രസിനു നേട്ടമുണ്ടാക്കും. ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ എന്നിവരെയും ഉൾപ്പെടുത്തിയുള്ള പുനഃസംഘടന പാർട്ടിക്കും അണികൾക്കും ആവേശം നൽകും. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന ആക്ഷേപം ജനങ്ങൾ നിരാകരിച്ചതാണ്. മോദി ഭരണത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. എന്തു വിലകൊടുത്തും മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണു കോൺഗ്രസിന്റെ ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.
പ്രിയങ്കയുടെ വരവ്: മികച്ച തീരുമാനം എന്ന് ആന്റണി
SHOW MORE