തിരുവനന്തപുരം വിമാനത്താവളം: ഹൈക്കോടതി വിശദീകരണം തേടി

SHARE

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വിശദീകരണം തേടി.

കൊല്ലം സ്വദേശി ജി. മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാർ ഹസൻ എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജി 31 നു പരിഗണിക്കാൻ മാറ്റി.ഡിസംബർ 14നാണു വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിനുള്ള നോട്ടിസ് പുറത്തിറക്കിയത്. നടത്തിപ്പ്, കൈകാര്യം ചെയ്യൽ, വികസനം തുടങ്ങിയ രംഗങ്ങളിലാണു സ്വകാര്യവൽകരണം ലക്ഷ്യമിടുന്നത്. നടപടി 1994 ലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയമ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA