ശബരിമല: വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യം

sabarimala-temple
SHARE

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കേണ്ടതു സർക്കാരിന്റെ കർത്തവ്യമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി. സദാശിവം. 

ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ചുമതല സർക്കാരിനുണ്ട്. വിധിക്കു ശേഷമുണ്ടായ സംഭവങ്ങൾ നവോത്ഥാന പ്രസ്ഥാനത്തിന്റെ പുരോഗമനാത്മക മൂല്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അടിയന്തര ആവശ്യം അടിവരയിടുന്നു.

വനിതാ മതിൽ മതിനിരപേക്ഷതയും പുരോഗമനാത്മക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകി. സാമൂഹിക പരിഷ്കർത്താക്കൾ നൽകിയ ചരിത്രപരമായ സംഭാവനകളുടെ സ്മരണാർഥം നവോത്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നും ഗവർണർ പറഞ്ഞു. പ്രസംഗത്തിന്റെ തുടക്കം മുതൽ പലയിടത്തും ലിംഗസമത്വത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വനിതാ മതിലിൽ 50 ലക്ഷം പേർ അണിനിരന്നെന്ന സർക്കാരിന്റെ അവകാശവാദവും ഗവർണറുടെ പ്രസംഗത്തിൽ ചേർത്തു.

ശബരിമല വിഷയത്തിൽ ആചാരങ്ങൾ  സംരക്ഷിക്കമെന്ന് ആവശ്യപ്പെട്ട് ഒരു കോടി പേർ ഒപ്പിട്ട നിവേദനം ദിവസങ്ങൾക്കു മുൻപാണു ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഗവർണർക്കു കൈമാറിയത്. ശബരിമലയിലെത്തുന്ന എല്ലാവരെയും ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്നതു ശരിയല്ലെന്നു നവംബറിലാണു മുഖ്യമന്ത്രിക്ക് അദ്ദേഹം നിർദേശം നൽകിയത്. ഗവർണറുടെ ആവശ്യപ്രകാരമാണു മുഖ്യമന്ത്രി അന്നു രാജ്ഭവനിലെത്തി വിവരങ്ങൾ ധരിപ്പിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA