കൊച്ചി ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മൽസരമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം ദേശീയ നേതാക്കൾ കേരളത്തിൽ ജനവിധി േതടുന്നതിനെക്കുറിച്ചു പാർട്ടിയിൽ ഇതുവരെ ആലോചന നടന്നിട്ടില്ല. ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യസാധ്യത തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ആലോചിക്കുകയുള്ളൂ.
1996ൽ ഐക്യമുന്നണി രൂപീകരിച്ചതും 2014ൽ യുപിഎ രൂപീകരിച്ചതും തിരഞ്ഞെടുപ്പിനു ശേഷമാണ്. 2019ലും ഇതുതന്നെ ആയിരിക്കും രീതി. കേരളത്തിൽ എൽഡിഎഫിനു തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായ സർവേകൾ യച്ചൂരി തള്ളിക്കളഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ബിജെപിക്കു നഷ്ടമാകുമെന്ന് ഒരു സർവേയും പ്രവചിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.