പത്തനംതിട്ട ∙ മാർച്ച് 22ന് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കബീർ റാവുത്തർ പറഞ്ഞു. ഇപ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
പൊലീസ് അന്വേഷിച്ച ഓരോ കാര്യങ്ങളിലും വിശദമായി വീണ്ടും പരിശോധിക്കുകയാണെന്നും ഫോൺ കോളുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.