തിരുവനന്തപുരം∙ പുരപ്പുറത്തു സോളർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ‘സൗര’ പദ്ധതിയിലേക്ക് ഇതുവരെ റജിസ്റ്റർ ചെയ്തത് 1.80 ലക്ഷത്തിലേറെ പേർ. വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിലൂടെ നാളെ വരെ അപേക്ഷിക്കാം.
സാധ്യതാ പഠനം കഴിയുമ്പോൾ അപേക്ഷിച്ചവരിൽ പകുതിപ്പേർക്കു മാത്രമേ യോഗ്യതയുണ്ടാകാൻ സാധ്യതയുള്ളൂവെന്നു വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു. ഒരു ലക്ഷം പേരെയാണു ബോർഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു ലക്ഷം കവിയാനാണു സാധ്യത.റജിസ്ട്രേഷൻ പൂർത്തിയായാൽ അഞ്ഞൂറോളം വരുന്ന സാങ്കേതിക വിദഗ്ധർ ഫെബ്രുവരി മുതൽ വീടുകൾ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തും.