പാലാ ∙ ജോസഫ് വിഭാഗവുമായുള്ള ലയനത്തിന്റെ ഗുണം കിട്ടിയിട്ടില്ലെന്നു കേരള കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി. 100 ശതമാനം മാർക്കു പ്രതീക്ഷിച്ചു; 90 ശതമാനമാണു കിട്ടിയത്. കേരള കോൺഗ്രസിൽ ഭിന്നതകളില്ല. ജോസ് കെ.മാണിയുടെ കേരള യാത്ര പാർട്ടി തീരുമാന പ്രകാരമാണ്. യാത്ര ഉദ്ഘാടനം ചെയ്തത് പി.ജെ.ജോസഫാണെന്നും ജോസഫ് ഭിന്നാഭിപ്രായം പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനു രണ്ടു സീറ്റിന് അർഹതയുണ്ട്. രണ്ടു സീറ്റ് വേണമെന്നു പി.ജെ.ജോസഫ് പറഞ്ഞതിൽ തെറ്റില്ല. ഏതെങ്കിലും സീറ്റല്ല മറിച്ച് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും മാണി പറഞ്ഞു.
ലയനത്തിന്റെ ഗുണം എനിക്കും കിട്ടിയിട്ടില്ല: കെ.എം. മാണി

SHOW MORE