അംഗപരിമിതർക്ക് സംവരണം: എൻഎസ്എസും കോടതിയിലേക്ക്

SHARE

കൊച്ചി ∙ സ്വകാര്യ, എയ്ഡഡ് സ്കൂൾ, കോളജുകളിലെ നിയമനങ്ങളിൽ 3% അംഗപരിമിതർക്കു സംവരണം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ ഹർജി നൽകി. അംഗപരിമിതരുടെ അവകാശ സംരക്ഷണത്തിനുള്ള 1995 ലെ നിയമവും ഇതു റദ്ദാക്കി 2016 ൽ കൊണ്ടുവന്ന നിയമവും സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്കു ബാധകമാക്കിയിരുന്നില്ലെന്നു ഹർജിയിൽ വാദിക്കുന്നു.

നിയമ പ്രകാരമുള്ള വിജ്ഞാപനങ്ങളിൽ പറയാത്ത നിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങൾക്കു സംവരണം ബാധകമാക്കുന്ന സർക്കാർ ഉത്തരവു ശരിയല്ലെന്നാണു വാദം. സമാന വിഷയത്തിൽ കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ്സും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഹയർ എജ്യുക്കേഷനും നേരത്തേ ഹർജി നൽകിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA