ഏഴ് സംസ്ഥാനങ്ങൾക്ക് സഹായം; കേരളം പട്ടികയിലില്ല

kerala-map
SHARE

ന്യൂഡൽഹി ∙ പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങൾക്ക് 7214.03 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ അനുവദിച്ചു. 2018 – 19 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ അധിക വിഹിതമാണിത്. കേരളം പട്ടികയിലില്ല. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണു ഹിമാചൽപ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവയ്ക്കു തുക അനുവദിക്കാൻ തീരുമാനിച്ചത്. കൊടും വരൾച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ വിഹിതം. ഓരോ സംസ്ഥാനത്തിനും അനുവദിച്ചത് (തുക കോടിയിൽ): മഹാരാഷ്ട്ര – 4714.28 കോടി, ഹിമാചൽ – 317.44, യുപി – 191.73, ആന്ധ്ര – 900.40, ഗുജറാത്ത് – 127.60, കർണാടക – 949.49, പുതുച്ചേരി – 13.09.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA