തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ കയറിയ എസ്പി: ചൈത്ര തെരേസ ജോണിനെതിരെ നടപടി ആവശ്യത്തിലുറച്ച് സിപിഎം. എസ്പിയുടെ നടപടിയിൽ നിയമപരമായ പിശകില്ലെന്ന് എഡിജിപിയും ഡിജിപിയും നൽകിയ റിപ്പോർട്ട് തള്ളേണ്ട സ്ഥിതിയിലായി മുഖ്യമന്ത്രി. പഴുതുകൾക്ക് ഇട നൽകാതെ എന്തു നടപടിയെടുക്കാമെന്ന ആലോചനയിലാണു സർക്കാർ.