തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ കയറിയ എസ്പി: ചൈത്ര തെരേസ ജോണിനെതിരെ നടപടി ആവശ്യത്തിലുറച്ച് സിപിഎം. എസ്പിയുടെ നടപടിയിൽ നിയമപരമായ പിശകില്ലെന്ന് എഡിജിപിയും ഡിജിപിയും നൽകിയ റിപ്പോർട്ട് തള്ളേണ്ട സ്ഥിതിയിലായി മുഖ്യമന്ത്രി. പഴുതുകൾക്ക് ഇട നൽകാതെ എന്തു നടപടിയെടുക്കാമെന്ന ആലോചനയിലാണു സർക്കാർ.
എസ്പി ചൈത്രയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് സിപിഎം
SHOW MORE