തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ക്രമസമാധച്ചുമതല വഹിക്കുന്ന എസ്പിമാർക്ക് കൂട്ട സ്ഥലംമാറ്റം. എസ്ബിസിഐഡി ഡിഐജി എ. അക്ബറിനെ ഇന്റലിജൻസിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയെ പാലക്കാട് കെഎപി 2 ബറ്റാലിയനിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ക്രമസമാധച്ചുമതല വഹിക്കുന്ന എസ്പിമാർക്ക് കൂട്ട സ്ഥലംമാറ്റം. എസ്ബിസിഐഡി ഡിഐജി എ. അക്ബറിനെ ഇന്റലിജൻസിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയെ പാലക്കാട് കെഎപി 2 ബറ്റാലിയനിലേക്കും കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിനെ കണ്ണൂർ, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായും അടൂർ കെഎപി 3 ബറ്റാലിയൻ കമൻഡാന്റ് കെ.ജി. സൈമണെ കൊല്ലം റൂറൽ എസ്പിയായും ഇൗ സ്ഥാനത്തിരുന്ന ബി. അശോകനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു. 

തിരുവനന്തപുരം റൂറലിൽനിന്ന് എ. അശോക്‌കുമാറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. ഇവിടെ നിന്ന് ജെ. സുകുമാരപിള്ളയെ എസ്ബിസിഐഡിയിലേക്കു മാറ്റി. 

ADVERTISEMENT

തൃശൂർ എസ്ബിസിഐഡിയിൽ നിന്ന് കെ.പി. വിജകുമാരനെ തൃശൂർ റൂറൽ എസ്പിയായും റൂറൽ എസ്പി എം.കെ. പുഷ്കരനെ എസ്ബിസിഐഡിയിലേക്കും നിയമിച്ചു. വടകര റൂറൽ എസ്പി ജി. ജയദേവിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായും പത്തനംതിട്ടയിൽ നിന്ന് ടി. നാരായണനെ പൊലീസ് ആസ്ഥാനത്ത് എഐജിയായും നിയമിച്ചു. എംഎസ്പി കമൻഡാന്റ് യു. അബ്ദുൽ കരിമാണ് പുതിയ വടകര റൂറൽ എസ്പി. കെഎപി 5 ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രനെ അടൂർ കെഎപി 3 ബറ്റാലിയനിലേക്കു മാറ്റി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി പി.എസ്. സാബുവിനെ പാലക്കാട് എസ്പിയായി നിയമിച്ചു. കോഴിക്കോട് സിറ്റി ഡിസിപി ജെയിംസ് ജോസഫിനെ കാസർകോട് എസ്പിയായും ആന്റി ടെററിസ്റ്റ് ഫോഴ്സ് എസ്പി എ.കെ. ജമാലുദീനെ കോഴിക്കോട് സിറ്റി ഡിസിപിയായും നിയമിച്ചു. 

191 എസ്ഐമാർക്കും മാറ്റമുണ്ട്. ഒരു സ്ഥലത്ത് ദീർഘമായി സേവനമനുഷ്ഠിച്ചവരെയും സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയുമാണ് മാറ്റിയത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതിൽ പലരെയും പഴയ തട്ടകത്തിൽ തന്നെ തിരികെ നിയമിക്കുകയാണ് പതിവ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT