കൊട്ടിയൂർ പീഡനം: ജീവപര്യന്തം വിധിക്കാത്തത് കുഞ്ഞിനെ ഓർത്ത്: കോടതി
കണ്ണൂർ∙ പീഡനത്തിനിരയായ പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ടതുള്ളതു കൊണ്ടു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോട് കൊട്ടിയൂർ പീഡനക്കേസിലെ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ ഏക അഭ്യർഥന.
കണ്ണൂർ∙ പീഡനത്തിനിരയായ പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ടതുള്ളതു കൊണ്ടു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോട് കൊട്ടിയൂർ പീഡനക്കേസിലെ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ ഏക അഭ്യർഥന.
കണ്ണൂർ∙ പീഡനത്തിനിരയായ പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ടതുള്ളതു കൊണ്ടു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോട് കൊട്ടിയൂർ പീഡനക്കേസിലെ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ ഏക അഭ്യർഥന.
കണ്ണൂർ∙ പീഡനത്തിനിരയായ പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ടതുള്ളതു കൊണ്ടു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോട് കൊട്ടിയൂർ പീഡനക്കേസിലെ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ ഏക അഭ്യർഥന. എന്നാൽ പെൺകുട്ടിക്കു ജനിച്ച കുഞ്ഞു വളർന്നു വന്നാൽ അച്ഛനെ ഒരിക്കലെങ്കിലും കാണണമെന്നുള്ളതു കൊണ്ടു മാത്രമാണു ജീവപര്യന്തം നൽകാത്തതെന്നാണു തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എൻ.വിനോദ് വിധിച്ചത്.
വൈദികൻ ചെയ്ത കുറ്റത്തിന്റെ ഗൗരവവും അതു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാക്കിയ ദുരന്തവും ഞെട്ടിപ്പിക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയെയും അവൾക്കു ജനിച്ച കുഞ്ഞിനെയും അനുഭാവപൂർവം പരിഗണിക്കുന്നതായിരുന്നു കോടതി വിധി. കുഞ്ഞിനെ ശരിയായി വളർത്തിക്കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി.
കൊട്ടിയൂർ പീഡനക്കേസിന്റെ നാൾവഴികൾ ഇങ്ങനെ:
2016 മേയിലാണു പള്ളിയിലെത്തിയ പെൺകുട്ടിയെ വൈദികൻ കിടപ്പുമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നു.
2017 ഫെബ്രുവരി 7നു പെൺകുട്ടി ആൺകുഞ്ഞിനു ജന്മംനൽകി. പ്രസവസമയത്ത് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെത്തിയ ഫാ.റോബിന്റ നിർദേശ പ്രകാരം ബെന്നി എന്ന വ്യാജ പേരാണു പിതാവിന്റെ പേരിന്റെ സ്ഥാനത്തു ചേർത്തത്. ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യവിവരം പൊലീസിനു കൈമാറി.
2017 ഫെബ്രുവരി 26നു പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അച്ഛനാണു പീഡിപ്പിച്ചു ഗർഭിണിയാക്കിയതെന്നു വരുത്തിത്തീർക്കാൻ റോബിൻ വടക്കുംചേരി ശ്രമം നടത്തി. വഴങ്ങിയില്ലെങ്കിൽ കുടുംബത്തെ ഇടവകയിൽ ഒറ്റപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലേക്കു മാറ്റി.
2017 ഫെബ്രുവരി 28നു കാനഡയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഫാ.റോബിൻ വടക്കുംചേരിയെ അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം പൊലീസിൽ അറിയിച്ചില്ല എന്ന കാരണത്താൽ ആശുപത്രി അധികൃതരും പെൺകുട്ടിയെ വൈത്തിരിയിലേക്കു മാറ്റാൻ സഹായിച്ച ഇരിട്ടി ക്രിസ്തുദാസി മഠത്തിലെ കന്യാസ്ത്രീകളും വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലെ സ്ത്രീകളും വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും അംഗവും കേസിൽ പ്രതികളായി. സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതരെ പ്രതിപ്പട്ടികയിൽ നിന്നു നീക്കി. അവശേഷിച്ചത് 7 പ്രതികൾ
2018 ഓഗസ്റ്റ് 1നു തലശ്ശേരി പോക്സോ കോടതിയിൽ കേസ് വിചാരണ തുടങ്ങി.
2019 ഫെബ്രുവരി 16നു ഫാ.റോബിനെ കുറ്റക്കാരനെന്നു കണ്ട് പോക്സോ കോടതി ശിക്ഷ വിധിച്ചു. ഗൂഢാലോചന, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ 6 പ്രതികളെ ഒഴിവാക്കി.
പ്രതിയെ എത്തിച്ചത് സ്വകാര്യ ബസിൽ; സുരക്ഷാവീഴ്ച
കണ്ണൂർ∙ കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയെ വിധി കേൾക്കാൻ കോടതിയിൽ ഹാജരാക്കിയതിൽ സുരക്ഷാവീഴ്ച. കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ രണ്ടു പൊലീസുകാർക്കൊപ്പം സ്വകാര്യബസിലും ഓട്ടോറിക്ഷയിലുമായാണു തലശ്ശേരി പോക്സോ കോടതിയിൽ എത്തിച്ചതും തിരിച്ചുകൊണ്ടുപോയതും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണു സുരക്ഷാപ്പിഴവിലേക്കു നയിച്ചതെന്നാണു വിവരം. പീഡനക്കേസുകളിൽ ശിക്ഷാവിധി വരുന്ന ദിവസം പ്രതികൾക്കെതിരെ കോടതി വളപ്പിൽ നാട്ടുകാരുടെ പ്രതിഷേധം പലപ്പോഴും ഉണ്ടായിട്ടുണ്ട്. പുരോഹിതൻ പ്രതിയാണെന്നതും, ഇരയടക്കമുള്ള സാക്ഷികൾ കൂറുമാറിയെന്നതുമായിരുന്നു കൊട്ടിയൂർ കേസിന്റെ പ്രത്യേകത.