പ്രചാരണത്തിൽ ശബരിമല എടുത്തിടരുതെന്ന് സിപിഎം
ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളിൽ ശബരിമല വിഷയം എടുത്തിടരുതെന്നു പ്രസംഗകർക്കു സിപിഎം നിർദേശം. പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാൻ നിയമസഭാ മണ്ഡലം തലത്തിൽ പരിശീലനം നൽകുന്നർക്കാണു നിർദേശം. | Kerala Election 2019 | Manorama News

ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളിൽ ശബരിമല വിഷയം എടുത്തിടരുതെന്നു പ്രസംഗകർക്കു സിപിഎം നിർദേശം. പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാൻ നിയമസഭാ മണ്ഡലം തലത്തിൽ പരിശീലനം നൽകുന്നർക്കാണു നിർദേശം.
വേദികളിൽ ഇത്തരം വിഷയം ചർച്ചയായാൽ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കിൽ സർക്കാരിനു നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്നങ്ങൾ എന്തെന്നും കുറഞ്ഞ വാക്കുകളിൽ വ്യക്തമാക്കണം. വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും നിർദേശമുണ്ട്.
പരിശീലനം ലഭിച്ചവർ മാത്രമേ പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാവൂ. പ്രസംഗകർക്കായി 2 ദിവസത്തെ കളരിയാണു സംഘടിപ്പിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും 100 പേരെ വീതം പരിശീലിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്നവർക്കു മാർഗനിർദേശങ്ങളടങ്ങിയ കുറിപ്പുകൾ വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കൾക്ക് ഇതു സംബന്ധിച്ചു മാർഗനിർദേശം നൽകിയിട്ടുണ്ട്.
ഓരോ പ്രദേശത്തെയും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾക്കു മുൻഗണന നൽകിയായിരിക്കണം പ്രസംഗിക്കേണ്ടത്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ വിഷയമാകും.