പരാതിയുമായി രമ്യ; ഖേദമില്ലാതെ വിജയരാഘവൻ
പാലക്കാട് ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തി നൽകിയ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറും. എ.വിജയരാഘവന്റെ സഭ്യേതര Ramya Haridas . A Vijayaraghavan . Alathur

പാലക്കാട് ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തി നൽകിയ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറും. എ.വിജയരാഘവന്റെ സഭ്യേതര പരാമർശങ്ങൾ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു പരാതിയിൽ ആരോപിക്കുന്നു.
രമ്യ ഹരിദാസിനെക്കുറിച്ചു പൊതു വേദിയിൽ മോശം പരാമർശം നടത്തി അപമാനിച്ച എ. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 എ (1) (4) അനുസരിച്ചും പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും കേസെടുക്കണമെന്നാണ് ആവശ്യം.
ഇതിനിടെ, പൊന്നാനിയിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി എ.വിജയരാഘവൻ ഇന്നലെ രംഗത്തെത്തിയെങ്കിലും സഭ്യേതരവാക്കുകൾ പിൻവലിക്കാൻ തയാറായില്ല. എൽഡിഎഫ് കൺവീനറുടെ പരാമർശങ്ങളിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒഴിഞ്ഞുമാറി.