തിരുവനന്തപുരം ∙ ശശി തരൂർ കോൺഗ്രസിന്റെയും കേരളത്തിന്റെയും മുതൽക്കൂട്ടാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനൊടുവിൽ | Kerala Election 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശശി തരൂർ കോൺഗ്രസിന്റെയും കേരളത്തിന്റെയും മുതൽക്കൂട്ടാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനൊടുവിൽ ശശി തരൂരിനെയും ആറ്റിങ്ങൽ സ്ഥാനാർഥി അടൂർ പ്രകാശിനെയും രാഹുൽ പ്രത്യേകം സദസ്സിൽ അവതരിപ്പിച്ചതു ശ്രദ്ധ പിടിച്ചുപറ്റി.

അപകടത്തെ തുടർന്നു തലയിൽ വലിയ കെട്ടുമായാണു തരൂർ രാഹുലിനൊപ്പം ആവേശമൊട്ടും കുറയാതെ വേദിയിലേക്കു കടന്നുവന്നത്. തരൂരിനുണ്ടായ അപകടം തന്നെ വളരെയധികം വിഷമിപ്പിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അപകടനില തരണം ചെയ്ത് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പു രംഗത്തു പ്രവർത്തനനിരതനായതിൽ അത്യധികം സന്തോഷിക്കുന്നു. പാർലമെന്റിൽ വളരെ നല്ല നിലയിലാണ് അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചത്. രാജ്യാന്തരതലത്തിൽ പ്രശസ്തനായ ഇദ്ദേഹം പാർലമെന്റിൽ ഉണ്ടായിരിക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും പാർലമെന്റിൽ എത്തിക്കുകയെന്ന വലിയ ഭാഗ്യവും ഉത്തരവാദിത്തവുമാണ് തിരുവനന്തപുരത്തെ വോട്ടർമാർക്കു ലഭിച്ചിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ADVERTISEMENT

വേദിയിൽ അടുത്തടുത്ത കസേരകളിൽ ഇരിക്കവെ രാഹുൽ, തരൂരിനോടു അപകട വിവരങ്ങൾ തിരക്കി. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് മുകളിൽ നിന്നു തലയിലേക്കു വേഗത്തിൽ പതിച്ചത് ഇരുകൈകളും ഉയർത്തി തരൂർ വിശദീകരിച്ചു. മൊബൈൽ ഫോണിൽ തുലാഭാരത്തിന്റെ വിഡിയോ ദൃശ്യവും കാണിച്ചു കൊടുത്തു. രാഹുൽ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

രാഹുൽ ഇന്ന് വയനാട് മണ്ഡലത്തിൽ

ADVERTISEMENT

കൽപറ്റ ∙ കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. 

രാവിലെ 9.00നു കണ്ണൂർ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിനു ശേഷം അദ്ദേഹം രാവിലെ 9.50നു തിരുനെല്ലി ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദർശനം. പിതാവിനായി ബലിതർപ്പണവും നടത്തും. 11നു ബത്തേരിയിൽ എത്തുന്ന രാഹുൽഗാന്ധി സെന്റ്‌ മേരീസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ADVERTISEMENT

ഉച്ചയ്ക്ക് 1.10നു തിരുവമ്പാടി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നു ഉച്ചയ്ക്കു ശേഷം 2.40നു വണ്ടൂർ കൂരിക്കുണ്ട് ബൈപാസിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. വൈകിട്ട് 4.10നു തൃത്താല ചാലിശ്ശേരി മുലയമ്പറമ്പത്ത് ക്ഷേത്രമൈതാനത്തെ പൊതുസമ്മേളനത്തിനു ശേഷം 5.10നു കോയമ്പത്തൂർ വഴി ന്യൂഡൽഹിയിലേക്ക് മടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT