കെവിൻ കേസ്: നീനുവിനെ തങ്ങൾക്കു വേണ്ടെന്ന് പ്രതി നിയാസ് പറഞ്ഞു: അനീഷ്
കോട്ടയം ∙ കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തിൽ ഏതാനും പേർ വീട്ടിൽ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. | Kevin Murder Case | Manorama News

കോട്ടയം ∙ കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തിൽ ഏതാനും പേർ വീട്ടിൽ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. പ്രതികളുടെ ക്രോസ് വിസ്താരം പൂർത്തിയായതിനെ തുടർന്നു പ്രോസിക്യൂഷൻ പുനർവിസ്താരം ആരംഭിച്ചു. ഇന്നു പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കോടതി പരിശോധിക്കും.
തനിക്കു ദൂരക്കാഴ്ചയുടെ പോരായ്മയുണ്ടെന്നു കേസിലെ മുഖ്യസാക്ഷി അനീഷ് ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. ഒരു വർഷം മുൻപു കൊലപാതകം നടക്കുന്ന സമയത്തുള്ള കാഴ്ചശക്തി വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളിൽ ഏതാനും പേരെ അനീഷിനു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പ്രതിഭാഗം അഭിഭാഷകരും അനീഷിന്റെ ക്രോസ് വിസ്താരം നടത്തി. നീനുവിനെ വിട്ടു കിട്ടുന്നതിനു വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയിൽ ഉന്നയിച്ചത്.
കെവിനും നീനുവും വിവാഹം കഴിക്കാൻ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണിൽ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയിൽ പറഞ്ഞു. ഇതിനു മറുപടിയായി ‘അവളെ (നീനുവിനെ) ഞങ്ങൾക്കു വേണ്ട’ എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയിൽ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയിൽ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണിൽ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തിൽ പറഞ്ഞു. കെവിൻ മാമോദീസ മുങ്ങിയിരുന്നുവെന്നും ക്രൈസ്തവ വിശ്വാസിയാണെന്നും അനീഷ് പറഞ്ഞു. ഇടയ്ക്ക് പ്രതിഭാഗം വിസ്താരം നീണ്ടു പോയപ്പോൾ കോടതി നീരസം പ്രകടിപ്പിച്ചു.