നിയമത്തെ ജനകീയമാക്കിയ പണ്ഡിതൻ
തിരുവനന്തപുരം ∙ ‘വൈറ്റ് കോളർ ക്രൈം ഇൻ ഇന്ത്യ’– ഈ വിഷയത്തിലാണ് എൻ.ആർ. മാധവമേനോൻ അലിഗഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റു നേടിയത്. ഇന്ത്യയിൽ ഉന്നതതലങ്ങളിൽ നടക്കുന്ന
തിരുവനന്തപുരം ∙ ‘വൈറ്റ് കോളർ ക്രൈം ഇൻ ഇന്ത്യ’– ഈ വിഷയത്തിലാണ് എൻ.ആർ. മാധവമേനോൻ അലിഗഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റു നേടിയത്. ഇന്ത്യയിൽ ഉന്നതതലങ്ങളിൽ നടക്കുന്ന
തിരുവനന്തപുരം ∙ ‘വൈറ്റ് കോളർ ക്രൈം ഇൻ ഇന്ത്യ’– ഈ വിഷയത്തിലാണ് എൻ.ആർ. മാധവമേനോൻ അലിഗഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റു നേടിയത്. ഇന്ത്യയിൽ ഉന്നതതലങ്ങളിൽ നടക്കുന്ന
തിരുവനന്തപുരം ∙ ‘വൈറ്റ് കോളർ ക്രൈം ഇൻ ഇന്ത്യ’– ഈ വിഷയത്തിലാണ് എൻ.ആർ. മാധവമേനോൻ അലിഗഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റു നേടിയത്. ഇന്ത്യയിൽ ഉന്നതതലങ്ങളിൽ നടക്കുന്ന നിയമലംഘനത്തിന്റെയും അതുമൂലമുളവാകുന്ന പ്രത്യാഘാതങ്ങളുടെ വിഭിന്ന വശങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം. നിയമത്തെ എങ്ങനെ കൂടുതൽ ജനകീയമാക്കി മാറ്റാം എന്നതായിരുന്നു മാധവമേനോന്റെ എക്കാലത്തെയും ചിന്ത. തന്റെ പിഎച്ച്ഡി പ്രബന്ധം തയാറാക്കുന്നതിനു പുലർത്തിയ ശ്രദ്ധയും ജാഗ്രതയും രാജ്യത്തെ നിയമവിദ്യാഭ്യാസരംഗത്തിനു പുതുജീവൻ പകർന്നു നൽകുന്നതിലും അദ്ദേഹഗം തുടർന്നു.
നിയമവിദ്യാഭ്യാസരംഗത്ത് അര നൂറ്റാണ്ടിനപ്പുറം കടന്നുചെല്ലുന്ന പാരമ്പര്യം. ബൗദ്ധികസ്വത്തവകാശം രാജ്യത്തിന്റെ ജൈവവൈവിധ്യം, പേറ്റന്റ് തുടങ്ങിയ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനു പിന്നിൽ മാധവമേനോന്റെ ആശയങ്ങളും ചിന്താപദ്ധതികളും പ്രവർത്തിച്ചിരുന്നു. രാജ്യത്തെ പ്രമുഖ നിയമ പഠനസ്ഥാപനങ്ങളുടെ സഹകരണത്തോടെ അദ്ദേഹം ഭേദഗതി നിർദേശങ്ങൾ തയാറാക്കി സർക്കാരിനു സമർപ്പിച്ചു.
ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ബൗദ്ധികസ്വത്തവകാശ കരാറിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റ് താൽക്കാലികമായി റദ്ദാക്കാനാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന നിർദേശവും മാധവമേനോന്റേതാണ് രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്ള സർക്കാർ പരസ്യങ്ങൾക്കു സുപ്രീം കോടതി നിയന്ത്രണം വേണമെന്നു നിർദേശിച്ചപ്പോൾ അതേപ്പറ്റി പഠിക്കാൻ ഏല്പിച്ചതു മാധവമേനോനെയായിരുന്നു. ന്യായാധിപനിയമനത്തിനുള്ള കൊളീജിയം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ന്യായാധിപ നിയമനത്തിൽ ജനാധിപത്യ അംശം കൂടിയേ തീരൂവെന്നും ന്യായാധിപ നിയമനത്തിനായി കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മിഷൻ സംവിധാനത്തിൽ പരിമിതികളുണ്ടെങ്കിൽ അതു പരിഹരിക്കണമെന്നും സിവിൽ സർവീസിലേതു പോലെ ദേശീയാടിസ്ഥാനത്തിൽ മൽസരപരീക്ഷ നടത്തി ജഡ്ജിമാരെ നിയമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തെ നിയമനടപടിക്രമങ്ങൾ ഭേദഗതി ചെയ്തു ലളിതമാക്കണമെന്നും നീതി നിർവഹണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും മാധവമേനോൻ ആവശ്യപ്പെട്ടിരുന്നു.