ആലപ്പുഴ ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകി 76.98 കോടി രൂപയുടെ മിച്ച ബജറ്റിന് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം അംഗീകാരം നൽകി.

ആലപ്പുഴ ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകി 76.98 കോടി രൂപയുടെ മിച്ച ബജറ്റിന് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം അംഗീകാരം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എൻഡിപി യോഗത്തിന്റെ റജിസ്റ്റർ ചെയ്യപ്പെട്ട ഓഫിസ് തിരുവനന്തപുരത്തെ അരുവിപ്പുറം ശിവക്ഷേത്രത്തിൽ നിന്നു കൊല്ലം കോർപറേഷൻ 44–ാം വാർഡിൽ 4/1110–ാം നമ്പർ മന്ദിരത്തിലേക്കു മാറ്റിയതുൾപ്പെടെ യോഗത്തിന്റെ കൂട്ടുനിബന്ധനകളിൽ വിശേഷാൽ പ്രമേയങ്ങള‍ിലൂടെ ഭേദഗതി വരുത്തി. എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു.

ചേർത്തലയിൽ എസ്എൻഡിപി യോഗം വാർഷിക പൊതുയോഗത്തിൽ പ്രസംഗം പൂർത്തിയായ ശേഷം ഇരിപ്പിടത്തിലെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. പ്രസംഗത്തിലുടനീളം ബിജെപിയെ വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. അരയക്കണ്ടി സന്തോഷ് സമീപം. ചിത്രം: ജാക്സൺ ആറാട്ടുകുളം∙മനോരമ
ADVERTISEMENT

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബജറ്റും റിപ്പോർട്ടും അവതരിപ്പിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ലീഗൽ അഡ്വൈസർ എ.എൻ.രാജൻബാബു തുടങ്ങിയവർ പ്രസംഗിച്ചു.

പ്രധാന പ്രമേയങ്ങൾ

∙ സാമ‍ുദായിക സംവരണത്തെ ഇല്ലാതാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിൻതിരിയുക.

∙ ദേവസ്വം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് പൂജാവിധികൾ പഠിച്ച എല്ലാ ഹൈന്ദവർക്കും സമുദായ വ്യത്യാസമില്ലാതെ അർഹതയുണ്ടായിരിക്കുമെന്ന ചട്ടം നടപ്പാക്കാൻ അടിയന്തര നടപടിയെടുക്കുക.

ADVERTISEMENT

∙ കേരളത്തിലെ അധിക ഭൂമി പിടിച്ചെടുത്ത് അർഹരായ ഭൂരഹിതർക്കു നൽകാൻ നടപടിയെടുക്കുക.

∙ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുക.

ബജറ്റ് വകയിരുത്തൽ

∙ സ്കൂൾ കോളജ് കെട്ടിട നിർമാണവും ഫർണിച്ചറും – 19 കോടി

ADVERTISEMENT

∙ പ്രളയദുരിതാശ്വാസ സഹായനിധി – 3 കോടി

∙ എസ്എൻ ട്രസ്റ്റിലേക്ക് – 15 കോടി

∙ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ – 6.97 കോടി

∙ മൈക്രോ ക്രെഡിറ്റ് സ്കീം – 10 കോടി

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വസ്തു സമ്പാദനം – 4.5 കോടി

∙ പഴയ സ്കൂൾ കെട്ടിടങ്ങളുടെ പുനരുദ്ധാരണം – 2.5 കോടി

∙ യോഗനാദം – 9 കോടി

ആകെ വരവ് – 76,98,08,500 രൂപ

ചെലവ് – 76,97,35,000 രൂപ

മിച്ചം – 73,500 രൂപ