എട്ടു വയസ്സുകാരിയെ ചൂരൽകൊണ്ടു തല്ലിച്ചതച്ചു, പ്രതികരിക്കാതെ അമ്മ; സുഹൃത്ത് അറസ്റ്റിൽ
കട്ടപ്പന ∙ എട്ടു വയസ്സുകാരിയെ തല്ലിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെൺമക്കളിൽ മൂത്ത കുട്ടിയെ തല്ലിയെന്നു കുട്ടിയുടെ അച്ഛന്റെ സഹോദരിയാണു പരാതി നൽകിയത്. പെൺകുട്ടിയെ ഇവർ തറവാട്ടിലേക്കു

കട്ടപ്പന ∙ എട്ടു വയസ്സുകാരിയെ തല്ലിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെൺമക്കളിൽ മൂത്ത കുട്ടിയെ തല്ലിയെന്നു കുട്ടിയുടെ അച്ഛന്റെ സഹോദരിയാണു പരാതി നൽകിയത്. പെൺകുട്ടിയെ ഇവർ തറവാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി ഇപ്പോൾ പീരുമേട് സബ് ജയിലിലാണ്.
മർദനം കണ്ടുനിന്നിട്ടും തടയാതിരിക്കുകയും അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിനു തളർവാതം വന്നു കിടപ്പിലായ ശേഷം മക്കളോടൊപ്പം യുവതി മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷാണ് ഒരു വർഷമായി ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. ഇയാൾ വീട്ടിൽ വരുന്നതിനെച്ചൊല്ലി ഭർത്താവിന്റെ വീട്ടുകാർ യുവതിയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകൾ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞു. ഇതിൽ പ്രകോപിതനായി ചൂരൽ വടി കൊണ്ട് കുട്ടിയെ നിർദയം തല്ലിയെന്നാണു പരാതി. മുൻപും കുട്ടിയെ മർദിച്ചിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. മർദനമേറ്റ കുട്ടിയുടെ സഹോദരിമാർക്ക് അഞ്ചും രണ്ടും വയസ്സാണു പ്രായം. ഈ കുട്ടികൾ അമ്മയ്ക്കൊപ്പമാണുള്ളത്.